വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന "ഓണം 2013" സെപ്തമ്പർ 14,15,16 തീയ്യതികളിൽ നടക്കും.
സെപ്തമ്പർ 14
സെപ്തമ്പർ 14 ഗ്രന്ഥശാലദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് പതാക ഉയർത്തും. വൈകുന്നേരം 6 മണിക്ക് ആദ്യകാല ഗ്രന്ഥശാലപ്രവർത്തകരും പി.എസ്.സി പഠിതാക്കളും വനിതാവേദി,ബാലവേദി,യുവജനവേദി പ്രവർത്തകരും ചേർന്ന് ഗ്രന്ഥാലയ സംരക്ഷണ ദീപം തെളിയിക്കും.
സെപ്തമ്പർ 15
സെപ്തമ്പർ 15 ഉത്രാടദിനത്തിൽ രാവിലെ 9 മണിമുതൽ അംഗൻവാടി, എൽപി, യുപി ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായി വിവിധമത്സരങ്ങൾ.
സെപ്തമ്പർ 16
സെപ്തമ്പർ 16 തിരുവോണനാളിൽ ഉച്ചയ്ക്ക് 2 മണിമുതൽ പൊതുജനങ്ങൾക്കായി വിവിധകലാകായികമത്സരങ്ങൾ നടക്കും. വൈകുന്നേരം 7 മണിക്ക് അന്നൂർ സപ്തസ്വര തിയറ്റെർസ് അവതരിപ്പിക്കുന്ന ഗ്രാമീണഗാനനാടകം "കുറത്തിയാട്ടം"അരങ്ങേറും.
No comments:
Post a Comment