ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

About Us

കുഞ്ഞിമംഗലം തന്റെ കർമ്മഭൂമിയായിരുന്നെങ്കിലും ഇവിടുത്തെ നഭോമണ്ടലത്തിൽ ഉദിച്ചുയർന്ന വെള്ളിനക്ഷത്രമായിരുന്നു വി ആർ നായനാർ. മഹാനായ എ കെ ജി യുടെ കാരണവർ രൈരു നമ്പ്യാരുടെയും വാരിക്കര കല്യാണി അമ്മയുടെയും മകനായി 1900 ജനുവരി 26 നായിരുന്നു ജനനം . മാതാപിതാക്കളുടെ ആഗ്രഹപ്രകാരം മെഡിക്കൽ കോളേജിൽ ചേർന്ന് പഠനം തുടർന്നെങ്കിലും അതിൽ മനസ്സുറക്കാതെ ആശരണരെയും ആലംബഹീനരെയും സേവിച്ചും ശുശ്രൂഷിച്ചും ജീവിതാവസാനം വരെ സേവനത്തിനായി ഹോമിക്കപ്പെട്ട ജീവിതം. മലബാർ ലഹളയുടെ കാലത്ത് കലാപത്തിൽ ഇരകളായവർക്ക് സ്വാന്തനത്തിന്റെ കരസ്പർശമായി, സർവ്വതും നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി മലബാർ ദേവധാർ സംഘത്തിന്റെ സജീവ പ്രവർത്തകനായി പ്രവർത്തിച്ചു . ഹരിജനങ്ങൾക്ക് വിദ്യനല്കാൻ മലബാറിൽ സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിക്കാൻ ഉച്ച നീചവ്യവസ്ഥക്കെതിരേ പോരാടാൻ എന്നും മുന്നണി പോരാളിയായി നിന്നവാൻ, രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടിണിയും കോളറയും വറുതിയും കെടുതിയും തീർത്തപ്പോൾ മനുഷ്യന് ദൈവമാകാൻ കഴിയുമെന്ന് തെളിയിച്ചു കൊണ്ട് ഉറ്റവരും ഉടയവരും തിരിഞ്ഞുനോക്കാൻ തയ്യാറാകാത്ത ജനസഹസ്സ്രങ്ങളെ മരുന്നും ആശ്വാസ വാക്കുകളും കൊണ്ട് പരിചരിച്ചവൻ, അകം നിറഞ്ഞ അലിവുമാത്രം കൈമുതലായിട്ടുള്ള നായനാർ നല്ലൊരു പത്രപ്രവർത്തകൻ കൂടിയായിരുന്നു . 1945 മെയ് 12 ന് ആലപ്പടമ്പിലെ ഒരു സമ്മേളനത്തിൽ പങ്കെടുത്ത് കാട്ടുപാതയിലൂടെ നാട്ടപാതിരക്ക് കാൽനടയായി വരവേ വിഷം തീണ്ടുകയും       മൂന്നാം നാൾ ആ കർമ്മധീരൻ വിടവാങ്ങുകയും ചെയ്തു. 

ആ കർമ്മയോഗിയുടെ കർമ്മദീപ്തിയെ ഓർമ്മിപ്പിച്ചു കൊണ്ട് കുഞ്ഞിമംഗലത്ത് വി ആർ നായനാർ സ്മാരക വായനശാല &; ഗ്രന്ഥാലയം സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. 1953 ൽ സ്ഥാപിതമായ ഈ ഗ്രന്ഥാലയം പ്രവര്ത്തന മികവുകൊണ്ട് ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഗ്രന്ഥാലയമായി മാറിയിരിക്കുകയാണ്. 12000 ത്തോളം പുസ്തകങ്ങളും 950 അംഗത്വവുമുള്ള ഈ 'എ' ഗ്രേഡ് ഗ്രന്ഥാലയത്തിന് കെ സി മാധവൻ മാസ്റ്റർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള ഫോകലോർ അക്കാദമി , നെഹ്‌റു യുവകേന്ദ്ര , കേരള യുവജന ക്ഷേമ ബോർഡ് എന്നിവയുടെ അംഗീകാരത്തോടെ ബാലവേദി ,യുവജനവേദി ,വനിതാവേദി എന്നിവ സജീവമായി പ്രവര്ത്തിക്കുന്നു. വനിതാ മൊബൈൽ ലൈബ്രറി , പി എസ് സി കോച്ചിംഗ് ക്ലാസ്സ് , കരിയര് ഗൈഡൻസ് , സാക്ഷരതാമിഷൻ വികസന വിദ്യാകേന്ദ്രം എന്നിവയും പ്രവർത്തിക്കുന്നുണ്ട് . ഒട്ടുമിക്ക ദിനപത്രങ്ങളും ആനുകാലികങ്ങളും വായനക്കാര്ക്കായി ഗ്രന്ഥാലയത്തിൽ ലഭ്യമാണ് . 

     കണ്ണൂര്‍ ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള കെ.സി. മാധവന്‍ മാസ്റ്റര്‍ എന്‍ഡോവ്മെന്‍റ് കുഞ്ഞിമംഗലത്തെ വി.ആര്‍. നായനാര്‍ സ്മാരക വായനശാല & ഗ്രന്ഥാലയം കരസ്ഥമാക്കി. 2008-09 വര്‍ഷത്തെ വായനശാലയുടെ പ്രവര്‍ത്തന മികവാണ് അവാര്‍ഡിന് പരിഗണിച്ചത്.
   ഏകദേശം 20 ലക്ഷം രൂപ ചെലവഴിച്ച് ഇപ്പോൾ ഗ്രന്ഥാലയത്തിന് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് . കെട്ടിടോദ്ഘാടനം മെയ് 6 ന് മുൻ നിയമസഭ സ്പീക്കർ ശ്രീ.കെ രാധാകൃഷ്ണൻ MLA നിർവഹിച്ചു. ഉദ്ഘാടന പരിപാടിയിൽ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖര പങ്കെടുത്തു. 

No comments:

Post a Comment