ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Monday, April 13, 2020

ഓൺ ലൈൻ ക്വിസ്സ് മത്സരം: Day 4- ചോദ്യങ്ങൾ

വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം, കുഞ്ഞിമംഗലം
ഓൺലൈൻ ക്വിസ്സ് മത്സരം
(LP, UP വിഭാഗം വിദ്യാർത്ഥികൾക്ക്)
ഇന്നത്തെ ചോദ്യങ്ങൾ
Day.4 - 13.4.2020
1) വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സസ്യജന്തുജാലങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകം ഏത്?
2) ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്പദം ഏത്?
3) കോവിഡ് 19 പടരുന്നത് ഏത് രീതിയിലാണ്?
4) ചാന്ദ്രയാൻ 2 ൻ്റെ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ലാൻഡറിൻ്റെ പേരെന്ത്?
5) Zero Budget Natural Farming (ZBNF) എന്ന കൃഷി രീതി ആരുടേതാണ്?
6) മുട്ടത്തോട് വിനാഗിരിയിൽ ഇട്ടു വെച്ചാൽ ഉണ്ടാകുന്ന വാതകം ഏതാണ്?
7 ) BCG യുടെ പൂർണ്ണരൂപം?
8 ) ഉറുമ്പിൻ്റെ ശരീരത്തിലെ ആസിഡ് ?
9 ) ഇന്ത്യൻ ആനയുടെ ഗർഭകാലം എത്ര ദിവസം ?
10) സൂര്യനിൽ നിന്നുള്ള മാരക വിഷാംശങ്ങളടങ്ങിയ രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്ന അന്തരീക്ഷ പാളിക്ക് പറയുന്ന പേര്?
ഉത്തരങ്ങൾ 9400511225 നമ്പറിലേക്ക് വൈകുന്നേരം 7 മണിക്ക് മുമ്പ് അയക്കുക.
ഉത്തരത്തോടൊപ്പം കുട്ടിയുടെ പേര്, ക്ലാസ്, സ്ഥലം, സ്കൂൾ എന്നിവ കൂടി ചേർക്കണം.
മത്സരം ലോക്ക്ഡൗൺ തീരുന്നത് വരെ ഉണ്ടാകും.
ഓരോ ആഴ്ചയിലും ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും.
ചോദ്യങ്ങൾ www.vrnsklm.blogspot.com എന്ന ബ്ലോഗിലും ലഭ്യമാണ്

No comments:

Post a Comment