ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് പയ്യന്നൂർ, കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാലയിൽ അനുവദിച്ച എക്സ്റ്റൻഷൻ സെന്ററിൽ ആരംഭിക്കുന്ന ടാലി കോഴ്സിന്റെ ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി സത്യപാലൻ നിർവ്വഹിച്ചു . ഗ്രാമപഞ്ചായത്തംഗം കെ അനിത അദ്ധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ കെ പി രാജീവൻ പദ്ധതി വിശദീകരണം നടത്തി. പി രമേശൻ, എം ദിലീപ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . കെ കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും കെ മനോഹരൻ നന്ദിയും പറഞ്ഞു .

No comments:
Post a Comment