വി ആർ നായനാരുടെ നൂറ്റി പതിനാറാം ജന്മദിനത്തിൽ കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം വി ആർ നായനാർ അനുസ്മരണം സംഘടിപ്പിച്ചു. കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ.വൈ വി കണ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.വനിതകൾക്കുള്ള വായനാമത്സരം ഉദ്ഘാടനവും യു പി തല വായനാമത്സര വിജയികൾക്കുള്ള സമ്മാനദാനവും ഗ്രാമപഞ്ചായത്തംഗം എം ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു . കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ അനിത , കെ കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment