കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഗ്രന്ഥശാലാ ദിനാഘോഷവും ഗ്രന്ഥശാലാ വാരാചരണം സമാപനവും ഡോ.ലിസി മാത്യു ഉദ്ഘാടനം ചെയ്തു. കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വൈ വി കണ്ണൻ മാസ്റ്റർ ഗ്രന്ഥാലയത്തെ സമ്പൂർണ്ണ വൈഫൈ ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. കെ കുഞ്ഞിരാമൻ മാസ്റ്റർ,ടി എൻ മധുമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗ്രന്ഥാലയത്തിലെ മുതിർന്ന അംഗവും മികച്ച വായനക്കാരിയുമായ ശ്രീമതി ഇട്ടമ്മൽ മാധവി അക്ഷരദീപം തെളിയിച്ചു. തുടർന്ന് സതീഷ്കുമാർ ജ്വാല അവതരിപ്പിച്ച ഏകാപാത്ര നാടകം 'ദി ഡെവിൾ' അരങ്ങേറി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യൂ...


No comments:
Post a Comment