ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Friday, December 19, 2014

സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

പ്രമുഖ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. സുഭാഷ് ചന്ദ്രന്റെ ആദ്യനോവലാണ് 'മനുഷ്യന് ഒരു ആമുഖം'. 
'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം' എന്ന ആദ്യ കഥാസമാഹാരത്തിന് 2001-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ആദ്യ നോവലായ മനുഷ്യന് ഒരു ആമുഖം 2011-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഓടക്കുഴല്‍ പുരസ്‌കാരവും നേടി. ഇ.പി. സുഷമ എന്‍ഡോവ്‌മെന്റ്, അങ്കണം അവാര്‍ഡ്, എസ്.ബി.റ്റി. അവാര്‍ഡ്, വി.പി. ശിവകുമാര്‍-കേളി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്റെ പുരസ്‌കാരം, കാലടി ശ്രീശങ്കരാചാര്യ കോളേജ് ജൂബിലി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം എന്നീ ചെറുകഥാസമാഹാരങ്ങളും മധ്യേയിങ്ങനെ, കാണുന്നനേരത്ത്, ദാസ് ക്യാപിറ്റല്‍ എന്ന ഓര്‍മക്കുറിപ്പുകളുമാണ് മറ്റ് പ്രധാന കൃതികള്‍.

No comments:

Post a Comment