ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Friday, December 19, 2014

കെ.ആര്‍ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ കെ.ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന കൃതിക്കാണ് അവാര്‍ഡ്. കവിത വിഭാഗത്തില്‍ കെ.ആര്‍ ടോണിയും( ഓ നിഷാദ), ചെറുകഥയ്ക്ക് തോമസ് ജോസഫും (മരിച്ചവര്‍ സിനിമ കാണുകയാണ്) അവാര്‍ഡിന് അര്‍ഹരായി. 
ആത്മകഥാ വിഭാഗത്തില്‍ ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ക്കാണ് പുരസ്‌കാരം. യൂസഫലി കേച്ചേരിക്കും എന്‍.എസ് മാധവനും വിശിഷ്ടാംഗത്വം നല്‍കി ആദരിക്കും. നാടകം വിഭാഗത്തില്‍ റഫീഖ് മംഗലശ്ശേരിയുടെ ജിന്ന് കൃഷ്ണനാണ് അവാര്‍ഡ്. സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡിന് പി.ആര്‍ നാഥന്‍. എസ്.കെ വസന്തന്‍. ഡി ശ്രീമാന്‍ നമ്പൂതിരി, കെ.പി ശശിധരന്‍, എം,ഡി രത്‌നമ്മ എന്നിവര്‍ക്ക് ലഭിക്കും.

No comments:

Post a Comment