ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Wednesday, September 17, 2014

ഓറൽ ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പും സ്ത്രീജന്യ രോഗ നിർണ്ണയവും ബോധവൽക്കരണവും

കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം, ലയണ്‍സ് ക്ളബ്ബ് പയ്യന്നൂർ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഓറൽ ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പും സ്ത്രീജന്യ രോഗ നിർണ്ണയവും ബോധവൽക്കരണവും സപ്തംബർ 28 ന് വി ആർ നായനാർ സ്മാരക വായനശാല ഹാളിൽ നടക്കും. രാവിലെ 9 മണിക്ക് ടി.വി.രാജേഷ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ളബ്ബ് പ്രസിഡണ്ട് വി വി പ്രശാന്ത് നായനാർ അദ്ധ്യക്ഷത വഹിക്കും.കെ.കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും ഡോ.കെ.പത്മനാഭൻ നന്ദിയും പറയും. ക്യാമ്പിൽ പന്ത്രണ്ടോളം വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും.


No comments:

Post a Comment