കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം, ലയണ്‍സ് ക്ളബ്ബ് പയ്യന്നൂർ എന്നിവ സംയുക്തമായി ഓറൽ ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പും സ്ത്രീജന്യ രോഗ നിർണ്ണയവും ബോധവൽക്കരണവും സംഘടിപ്പിച്ചു. ടി.വി.രാജേഷ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ളബ്ബ് പ്രസിഡണ്ട് വി വി പ്രശാന്ത് നായനാർ അദ്ധ്യക്ഷത വഹിച്ചു. കെ.മനോഹരൻ, ഡോ.എസ് രാജീവ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും ഡോ.കെ.പത്മനാഭൻ നന്ദിയും പറഞ്ഞു. ക്യാമ്പിൽ പന്ത്രണ്ടോളം വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുത്തു
No comments:
Post a Comment