ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Wednesday, September 4, 2013

ഗ്രന്ഥശാലാദിനം പ്രതിഷേധദിനമായി ആചരിക്കും

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഭരണസമിതി പിരിച്ചുവിടാനുള്ള സര്‍ക്കാര്‍നീക്കത്തിനെതിരെ ഗ്രന്ഥശാലാദിനം പ്രതിഷേധദിനമായി ആചരിക്കാന്‍
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിതീരുമാനിച്ചു. സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കംകുറിച്ച സെപ്തംബര്‍14 ആണ് കേരളത്തില്‍ ഗ്രന്ഥശാലാദിനമായി ആചരിച്ചുവരുന്നത്. 14ന് സന്ധ്യക്ക് എല്ലാ ഗ്രന്ഥശാലയിലും "അക്ഷരസംരക്ഷണ ദീപം" തെളിക്കും. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമായ ഗ്രന്ഥശാലാപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള സര്‍ക്കാര്‍നീക്കത്തിനെതിരെ സാംസ്കാരികകേരളം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് എക്സിക്യൂട്ടീവ്
കമ്മിറ്റി അഭ്യര്‍ഥിച്ചു.

No comments:

Post a Comment