കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം മ്യൂസിക് ക്ലബ്ബ് വാർഷിക ജനറൽബോഡി യോഗം വായനശാലാ ഹാളിൽ നടന്നു. ശ്രീജദിജീഷ് അദ്ധ്യക്ഷത വഹിച്ചു. പി. ദിനേശൻ പ്രവർത്തന റിപ്പോർട്ടും കെ.എം. സുരേശൻ മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം.എം.ജനാർദ്ദനൻ, കെ.മനോഹരൻ, രമേശൻ.പി, ഭാസ്കരൻ പി, ലതീഷ് കെ.വി, ടി.ടി.പുഷ്പ കുമാർ തുടങ്ങിയവർ സംസാരിച്ചു. പി.ദിനേശൻ സ്വാഗതവും കെ.എം. സുരേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
പി.ദിനേശൻ (സെക്രട്ടറി),
ശ്രീജ ദിജീഷ് (പ്രസിഡണ്ട്),
കെ.എം.സുരേശൻ മാസ്റ്റർ (ട്രഷറർ).
No comments:
Post a Comment