ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Thursday, March 20, 2025

വായനോത്സവം 2025

 ലഹരിയാവാം വായനയോട്

'വായനോത്സവം '

(മുതിർന്നവരുടെ വായനാ ചലഞ്ച്)

മത്സര നിബന്ധനകൾ

1. മത്സരം ഗ്രന്ഥശാലയിൽ അംഗത്വമുള്ള 18 വയസ്സിന് മുകളിലുള്ളവരെയും പുതുതായി അംഗത്വം നേടുന്നവരെയും പങ്കെടുപ്പിച്ചായിരിക്കും. ഇതുവരെ അംഗമല്ലാത്തവർക്കും ലൈബ്രറിയിൽ അംഗത്വം നേടി മത്സരത്തിൽ ചേരാം.  കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ നിന്ന് വായനക്കായി തെരഞ്ഞെടുത്ത പുസ്തകങ്ങൾ മാത്രമാണ് മത്സരത്തിൽ ഉൾപ്പെടുത്തുക.

2. മത്സരത്തിൽ പങ്കെടുക്കുന്നവർ 2025 ഏപ്രിൽ 1 മുതൽ ജൂൺ 10 വരെയുള്ള തിയ്യതികളിലായി   വായന പൂർത്തിയാക്കണം.

3. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ചുരുങ്ങിയത് 10 പുസ്തകങ്ങളെങ്കിലും വായിച്ചിരിക്കണം. 

4. വായനയിൽ കഥ, നോവൽ, കവിത,ശാസ്ത്രം,ആത്മകഥ/ജീവചരിത്രം, പഠനം-ലേഖനം തുടങ്ങിയവ ഉൾപ്പെടുത്താൻ ശ്രമിക്കണം. 

5. മത്സരത്തിൽ പങ്കെടുക്കുന്നവർ എൻ്റെ വായനാപ്പുസ്തകം എന്ന പേരിൽ ഒരു നോട്ട്ബുക്ക് കരുതണം. വായന പൂർത്തിയാക്കിയ ഓരോ പുസ്തകത്തിനും കുറഞ്ഞത് നോട്ടുബുക്കിൽ ഒരു പേജിൽ കവിയാത്ത ചിത്രീകരണമുള്ളതോ അല്ലാത്തതോ ആയ വായനാ കുറിപ്പ്  തയ്യാറാക്കണം. പുസ്തകത്തിൻ്റെ പ്രമേയം ഉൾക്കൊള്ളുന്ന ചിത്രീകരണം/അല്ലെങ്കിൽ വായിച്ച പുസ്തകത്തെ കുറിച്ച് കുഞ്ഞു വീഡിയോ പറ്റുമെങ്കിൽ തയ്യാറാക്കാവുന്നതാണ്.  സദസിന് മുൻപിൽ പുസ്തകാസ്വാദനം അവതരിപ്പിക്കുന്നതിനും അവസരമൊരുക്കും.

6. ഓരോ തവണ  പുസ്തകങ്ങൾ തിരിച്ചേൽപ്പിക്കുമ്പോഴും അതുവരെ വായന പൂർത്തിയാക്കിയ പുസ്തകങ്ങളുടെ കുറിപ്പ്  ലൈബ്രേറിയനെ ഏൽപ്പിച്ച് ഒപ്പു വാങ്ങണം. പുസ്തകത്തിൻ്റെ പേര്, ഗ്രന്ഥകാരൻ്റെ പേര്, പേജിൻ്റെ എണ്ണം എന്നിവ വായനാ പുസ്തകത്തിൽ രേഖപ്പെടുത്തണം.

7. എല്ലാ ദിവസങ്ങളിലും പകൽ 3.30 മുതൽ 6.30വരെയുള്ള സമയത്ത് പുസ്തകം വിതരണം ചെയ്യും.

8. മത്സരം അവസാനിക്കുന്ന ജൂൺ 10 ന് വൈകിട്ട് 6 നകം മുഴുവൻ കുറിപ്പുകളും വായനശാലയിൽ ലഭിക്കണം.

9. പുസ്തകങ്ങൾ മുഴുവനും വായിച്ച് തയ്യാറാക്കുന്ന കുറിപ്പ്  മാത്രമാണ് മത്സരത്തിന് പരിഗണിക്കുക. ഏതെങ്കിലും വായനാകുറിപ്പുകളുടെ ആധികാരികതയിൽ സംശയം തോന്നുന്ന പക്ഷം അവ ഒഴിവാക്കാനോ/വീണ്ടും ആവശ്യപ്പെടുകയോ ചെയ്യും.

10. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കും.

11. പങ്കെടുക്കുന്ന മുഴുവൻപേർക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.

12. മത്സരത്തിൽ പങ്കെടുക്കുന്നവർ   ഗ്രന്ഥാലയത്തിൽ നേരിട്ടോ 9400511225, 9447356660, 9544104896, 9895144187 എന്നീ നമ്പറുകളിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം 

13. പങ്കെടുക്കുന്നവർ മാർച്ച്‌ 28 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

No comments:

Post a Comment