ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Monday, March 25, 2024

വായനാമധുരം

കൂട്ടുകാരോടാണ്....

ഇത്തവണ അവധിക്കാലം നമുക്ക് അടിച്ചുപൊളിക്കണ്ടേ? കളിയും തിമിർപ്പും വായനയും എല്ലാം ചേർന്നതാവണം ഈ വർഷത്തെ അവധിക്കാലം. അതിനായി 'വായനാമധുരം'- അവധിക്കാലം  വായനാക്കാലം  വായനാചലഞ്ചുമായി നിങ്ങൾക്ക് അരികിലേക്ക് എത്തികയാണ് കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം.

തളരുവോളം കളിച്ചും മതിവരുവോളം വായിച്ചും ഇഷ്ടമുള്ളവയ്ക്കെല്ലാം സമയം ചെലവഴിച്ചും ഇത്തവണത്തെ അവധിക്കാലം നമുക്ക് ഉഷാറാക്കണം. അവധിക്കാല വായനശാല തുറന്നാണ് കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം ഈ അവധിക്കാലത്തെ വരവേൽക്കുക.

കുട്ടികളിലെ വായനാവിടവുകൾ കണ്ടെത്താനും പരിഹരിക്കാനുമാണ്  'വായനാമധുരം'- അവധിക്കാലം  വായനാക്കാലം . 

'വായനാമധുരം'- അവധിക്കാല വായനയുടെ തുടക്കം ഏപ്രിൽ 1 നാണ്. 

'വായനാമധുരം'- അവധിക്കാലം  വായനാക്കാലം പദ്ധതിക്ക് ചില നിബന്ധനകളുണ്ട്. അതൊക്കെ താഴെ വിശദമായി പറയുന്നുണ്ട്. ശ്രദ്ധിച്ച് വായിക്കണേ...

*മത്സര നിബന്ധനകൾ*

1. മത്സരം ഗ്രന്ഥശാലയിൽ അംഗത്വമുള്ള കുട്ടികൾക്കും പുതുതായി അംഗത്വം നേടുന്ന കുട്ടികളേയും പങ്കെടുപ്പിച്ചായിരിക്കും. ഇതുവരെ അംഗമല്ലാത്തവർക്കും ലൈബ്രറിയിൽ അംഗത്വം നേടി മത്സരത്തിൽ ചേരാം.  കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ നിന്ന് വായനക്കായി തെരഞ്ഞെടുത്ത പുസ്തകങ്ങൾ മാത്രമാണ് മത്സരത്തിൽ ഉൾപ്പെടുത്തുക.

2. മത്സരത്തിൽ പങ്കെടുക്കുന്നവർ 2024 ഏപ്രിൽ 1 മുതൽ മെയ് 31വരെയുള്ള തിയ്യതികളിലായി   വായന പൂർത്തിയാക്കണം.

3. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 30 പുസ്തകങ്ങൾ വായിക്കുന്ന കാറ്റഗറി C, 50 പുസ്തകങ്ങൾ വായിക്കുന്ന കാറ്റഗറി B, 70 പുസ്തകങ്ങൾ വായിക്കുന്ന കാറ്റഗറി A യോ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാം. സ്വയം തെരഞ്ഞെടുക്കുന്ന കാറ്റഗറി പൂർത്തിയാക്കുന്നവരെ മാത്രമാണ് മത്സരവിജയിയായി പ്രഖ്യാപിക്കുക. വായിച്ച് വായിച്ച് മുന്നേറവേ കാറ്റഗറി ഉയർത്തണമെന്ന് തോന്നിയാൽ അവസരം നൽകും.

4. മത്സരത്തിൽ പങ്കെടുക്കുന്നവർ എൻ്റെ വായനാപ്പുസ്തകം എന്ന പേരിൽ ഒരു നോട്ട്ബുക്ക് കരുതണം. വായന പൂർത്തിയാക്കിയ ഓരോ പുസ്തകത്തിനും കുറഞ്ഞത് നോട്ടുബുക്കിൽ ഒരു പേജിൽ കവിയാത്ത ചിത്രീകരണമുള്ളതോ അല്ലാത്തതോ ആയ വായനാ കുറിപ്പ്  തയ്യാറാക്കണം. പുസ്തകത്തിൻ്റെ പ്രമേയം ഉൾക്കൊള്ളുന്ന ചിത്രീകരണം/അല്ലെങ്കിൽ വായിച്ച പുസ്തകത്തെ കുറിച്ച് കുഞ്ഞു വീഡിയോ പറ്റുമെങ്കിൽ തയ്യാറാക്കാവുന്നതാണ്.  സദസിന് മുൻപിൽ പുസ്തകാസ്വാദനം അവതരിപ്പിക്കുന്നതിനും അവസരമൊരുക്കും.

5. അവരവരുടെ പ്രായത്തിനും അഭിരുചിക്കും അനുസരിച്ച് ഇഷ്ടമുള്ള പുസ്തകങ്ങൾ വായനക്കായി എടുക്കാം.ഇതിനായി ഒരു തവണ 5 പുസ്തകങ്ങൾ വരെ വായനശാലയിൽ നിന്ന് കൊണ്ടു പോകാം.

6. ഓരോ തവണ  പുസ്തകങ്ങൾ തിരിച്ചേൽപ്പിക്കുമ്പോഴും അതുവരെ വായന പൂർത്തിയാക്കിയ പുസ്തകങ്ങളുടെ കുറിപ്പ്  നിലവിൽ പരീക്ഷയെഴുതിയ ക്ലാസും ഫോൺ നമ്പറും സഹിതം ലൈബ്രേറിയനെ ഏൽപ്പിച്ച് ഒപ്പു വാങ്ങണം.

7. എല്ലാ ദിവസങ്ങളിലും പകൽ 3.30 മുതൽ 6.30വരെയുള്ള സമയത്ത് പുസ്തകം വിതരണം ചെയ്യും.

8. മത്സരം അവസാനിക്കുന്ന മെയ് 31ന് വൈകിട്ട് 5നകം മുഴുവൻ കുറിപ്പുകളും വായനശാലയിൽ ലഭിക്കണം.

9. പുസ്തകങ്ങൾ മുഴുവനും വായിച്ച് തയ്യാറാക്കുന്ന കുറിപ്പ്  മാത്രമാണ് മത്സരത്തിന് പരിഗണിക്കുക. ഏതെങ്കിലും വായനാകുറിപ്പുകളുടെ ആധികാരികതയിൽ സംശയം തോന്നുന്ന പക്ഷം അവ ഒഴിവാക്കാനോ/വീണ്ടും ആവശ്യപ്പെടുകയോ ചെയ്യും.

10. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കും.

11. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.

12. മത്സരത്തിൽ പങ്കെടുക്കുന്നവർ / രക്ഷിതാക്കൾ താഴെ തന്നിരിക്കുന്ന ലിങ്കിൽ ലഭിക്കുന്ന ഗൂഗിൾ ഫോം ഇപ്പോൾ തന്നെ അയച്ചാലും.സംശയ നിവാരണത്തിന് 9400511225, 9447356660,9544104896 എന്നീ നമ്പറുകളിൽ വിളിക്കാം. 

വായനാമധുരം  ഇതുമായി ബന്ധപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിൽ ചേരാനുള്ള ചേരാനുമുള്ള ഗൂഗിൾ ഫോം ലിങ്ക്:

https://forms.gle/2VRVVRHim3jrPeG79

No comments:

Post a Comment