വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം, കുഞ്ഞിമംഗലം
ഓൺലൈൻ ക്വിസ്സ് മത്സരം
(LP, UP വിഭാഗം വിദ്യാർത്ഥികൾക്ക്)
ഇന്നത്തെ ചോദ്യങ്ങൾ
Day.7 - 16.4.2020
1) വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
2) പ്രവർത്തനാവസ്ഥയിലുള്ള ഒരു ഫ്രിഡ്ജ് തുറന്നു വെച്ചാൽ മുറിയിലെ താപനിലക്ക് എന്ത് മാറ്റം സംഭവിക്കുന്നു?
3) സ്വതന്ത്ര സോഫ്റ്റ് വേർ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് ആര്?
4) ഖരപദാർത്ഥങ്ങളിലൂടെ താപം പ്രസരിക്കുന്ന രീതി?
5) ലോകത്തിലാദ്യമായി ഭൗമ സൂചികാ പദവി ലഭിച്ച മരമേത്?
6) വൈദ്യുതിയിൽ ഓടുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റിന് നൽകാൻ നിർദ്ദേശിച്ചിട്ടുള്ള നിറമേത്?
7 ) നവസാരം എന്നറിയപ്പെടുന്നത് ഏത് രാസ വസ്തുവാണ്?
8 ) ഓസോൺ പാളിക്ക് വിള്ളലുണ്ടാകുന്ന CFC പുറത്ത് വിടുന്ന പദാർത്ഥങ്ങൾക്ക് കാർബൺ ടാക്സ് ആദ്യമായി ഏർപ്പെടുത്തിയ രാജ്യം?
9 ) 2018 വർഷത്തെ പരിസ്ഥിതി ദിന സന്ദേശ മെന്ത്?
10) കമ്പ്യൂട്ടർ വൈറസ് എന്ന് കേട്ടിട്ടില്ലേ? VIRUS ൻ്റെ പൂർണ്ണരൂപം?
ഉത്തരങ്ങൾ 9400511225 നമ്പറിലേക്ക് വൈകുന്നേരം 7 മണിക്ക് മുമ്പ് അയക്കുക.
ഉത്തരത്തോടൊപ്പം കുട്ടിയുടെ പേര്, ക്ലാസ്, സ്ഥലം, സ്കൂൾ എന്നിവ കൂടി ചേർക്കണം.
മത്സരം ലോക്ക്ഡൗൺ തീരുന്നത് വരെ ഉണ്ടാകും.
ഓരോ ആഴ്ചയിലും ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും.
No comments:
Post a Comment