ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Friday, April 10, 2020

ഓൺ ലൈൻ ക്വിസ്സ് മത്സരം- Day 1

വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം, കുഞ്ഞിമംഗലം
ഓൺലൈൻ ക്വിസ്സ് മത്സരം
(LP, UP വിഭാഗം വിദ്യാർത്ഥികൾക്ക്)
ഇന്നത്തെ ചോദ്യങ്ങൾ
Day.1 - 10.4.2020

1) മെൻഡിലീവ് തൻ്റെ ആവർത്തനപ്പട്ടിക ആദ്യമായി അവതരിപ്പിച്ച വർഷം?

2) WHO യുടെ പൂർണ്ണരൂപം?

3) ലോക എയിഡ്സ് ദിനം?

4) കടുവയുടെ ശാസ്ത്രീയ നാമം?

5) പയറു വർഗ്ഗ ചെടികളുടെ വേരുകളിൽ കാണുന്ന ബാക്ടീരിയ ?

6) ശാസ്ത്രീയമായി തേനിച്ച വളർത്തുന്നതിനെ പറയുന്ന പേര് എന്ത്?

7 ) തീപ്പെട്ടിക്കൊള്ളി കത്തിക്കുമ്പോൾ ഏത് ഊർജ്ജമാണ് താപോർജ്ജവും പ്രകാശോർജ്ജവുമായി മാറുന്നത്?

8 ) ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്തിനേക്കുറിച്ചുള്ളതാണ്?

9 ) വൈദ്യുത പ്രതിസന്ധി ഇന്നത്തെ വലിയ പ്രശ്നമാണല്ലോ? ഭാവിയിലെ ഊജ്ജ സ്രോതസ്സ് സൂര്യനായിരിക്കും. സൗരോർജ്ജ സെല്ലുകളുണ്ടാക്കാൻ വേണ്ട പ്രധാന മൂലകം?

10) ഏറ്റവും കൂടുതൽ സംയുക്തങ്ങൾ ഉള്ള മൂലകം?

ഉത്തരങ്ങൾ 9400511225 നമ്പറിലേക്ക് വൈകുന്നേരം 7 മണിക്ക് മുമ്പ് അയക്കുക.
ഉത്തരത്തോടൊപ്പം കുട്ടിയുടെ പേര്, ക്ലാസ്, സ്ഥലം, സ്കൂൾ എന്നിവ കൂടി ചേർക്കണം.
മത്സരം ലോക്ക്ഡൗൺ തീരുന്നത് വരെ ഉണ്ടാകും.
ഓരോ ആഴ്ചയിലും ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും.

No comments:

Post a Comment