കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ശില്പ സമർപ്പണവും ശില്പിയെ ആദരിക്കലും സംഘടിപ്പിച്ചു. സെന്റ് ജോസഫ് സ്‌കൂൾ വായാട്ടുപറമ്പിൽ സ്ഥാപിക്കുന്നതിനായി കുഞ്ഞിമംഗലത്തുനിന്നും പ്രശസ്ത ശില്പി പ്രേംകുമാർ തടിക്കടവ് നിർമ്മിച്ച മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ശില്പ സമർപ്പണവും ശില്പിയെ ആദരിക്കലുംകുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാലാ & ഗ്രന്ഥാലയത്തിൽ ടി വി രാജേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു .രാജു ജോസഫ്, ബോബി മൈക്കിൾ എന്നിവർ ചേർന്ന് ശിൽപം ഏറ്റുവാങ്ങി .ഗ്രാമപഞ്ചായത്ത് പ്രസിഡാന്റ് എം കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു .ഡോ.വൈ വി കണ്ണൻ മാസ്റ്റർ ,പ്രശാന്ത് ചെറുതാഴം, ഗണേഷ് കുമാർ കുഞ്ഞിമംഗലം,പ്രേംകുമാർ തടിക്കടവ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ശില്പയാത്രയ്ക്ക് ഏഴിലോട്, പിലാത്തറ,പരിയാരം, ഏമ്പേറ്റ് , തളിപ്പറമ്പ എന്നിവിടങ്ങളിൽ സ്വീകരണം നൽകി .



No comments:
Post a Comment