കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിൽ രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ കൊൽക്കത്തയുടെ ധനസഹായത്തോടെ നിർമ്മിച്ച കുട്ടികളുടെ പുസ്തകാലയം "തണൽ" 100 ൽ പരം കുട്ടികൾ ചേർന്ന് ഉദ്ഘാടനംചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആണ്ടാംകൊവ്വലിൽ നിന്നും കണ്ടംകുളങ്ങരയിലേക്ക് അക്ഷര ഘോഷയാത്ര നടന്നു . ചടങ്ങിൽ കരിവെള്ളൂർ മുരളി സാംസ്ക്കാരിക പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമൻ, ഡോ.വൈ വി കണ്ണൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും ടി എൻ മധു മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന തെരുവരങ്ങിൽ വെള്ളൂർ സെൻട്രൽ ആർട്സ് അവതരിപ്പിക്കുന്ന "കലാപകാലം", യുവധാര സാംസ്ക്കാരിക വേദി മൊറാഴ അവതരിപ്പിക്കുന്ന "വെള്ളം കുടിയൻ" എന്നീ നാടകങ്ങൾ അരങ്ങേറി.
മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് കുട്ടികൾക്കായി എല്ലാവിധ ആധുനിക സംവിധാനങ്ങളോടെ കുട്ടികളുടെ പുസ്തകാലയം "തണൽ" സജ്ജീകരിച്ചിട്ടുള്ളത്.
No comments:
Post a Comment