കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം വയോജനവേദി ഒ.എൻ.വി അനുസ്മരണം 'ഒരു വട്ടം കൂടി..' സംഘടിപ്പിച്ചു. അജേഷ് കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു . കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. എം.ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും കെ കുഞ്ഞിരാമൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് ഒ.എൻ.വി യുടെ കവിത, നാടക- സിനിമാഗാനങ്ങൾ ഉൾപ്പെടുത്തി ഒ.എൻ.വി സ്മൃതിഗീ തങ്ങൾ അവതരിപ്പിച്ചു.ഇ പി ബാലകൃഷ്ണൻ, ടി ടി പുഷ്പകുമാർ,പപ്പൻ കുഞ്ഞിമംഗലം, എം ജനാർദ്ദനൻ , സുകുമാരൻ പി വി , അരുൺരാജ്, ശ്രീജ ദിജീഷ്, ശ്യാമള മാധവൻ , രോഹിണി കെ വി , പങ്കജ കെ വി, അഡ്വ.പി വി മധു, കെ വി ജയചന്ദ്രൻ , നന്ദന ടി, അഞ്ജന രാജ്, സി ഭാസ്ക്കരൻ, ഗോപാലൻ നായർ, ഹരിതരവി, പി കെ ശ്രീവത്സൻ, ലക്ഷ്മി,ആതിര ശശിധരൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

No comments:
Post a Comment