സെപ്തമ്പർ 14 ഗ്രന്ഥശാലദിനത്തിൽ രാവിലെ ഗ്രന്ഥാലയം സെക്രട്ടറി കെ.കുഞ്ഞിരാമൻ മാസ്റ്റർ പതാക ഉയർത്തിയതോടെ ഗ്രന്ഥശാലദിനാഘോഷങ്ങൾക്ക് തുടക്കമായി.വൈകുന്നേരം നടന്ന ഗ്രന്ഥശാലസംരക്ഷണ കൂട്ടായ്മ ഗ്രന്ഥശാല നേതൃസമിതി കണ്‍വീനർ കെ.സതീശൻ ഉദ്ഘാടനം ചെയ്തു. ടി.എൻ.മധുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമൻ മാസ്റ്റർ, കെ.മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആദ്യകാല ഗ്രന്ഥശാല പ്രവർത്തകരും പി.എസ്.സി പഠിതാക്കളും വനിതാവേദി, ബാലവേദി, യുവജനവേദി പ്രവർത്തകരും ചേർന്ന് ഗ്രന്ഥാലയ സംരക്ഷണ ദീപം തെളിയിച്ചു .
No comments:
Post a Comment